അതാണ് സൂര്യൻ — November 9, 2018

അതാണ് സൂര്യൻ

നാളെ വീണ്ടും ഉദിക്കാൻ അസ്തമിക്കുന്ന സൂര്യന്റെ കിരണങ്ങളാണ് ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്‌ചകളിൽ ഒന്ന്

Advertisements
കാലം ഓര്‍മത്താളിലൊതുക്കിയ ഒരു വണ്ടിക്കഥ — October 31, 2018

കാലം ഓര്‍മത്താളിലൊതുക്കിയ ഒരു വണ്ടിക്കഥ

ബസ്സിന്റെയും ട്രെയ്‌നിന്റെയും ഒക്കെ സൈഡ് സീറ്റില്‍ പാട്ടും കേട്ട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് സ്വന്തമായി ഒരു വാഹനം എന്നത് അത്ര വലിയ സ്വപ്നമൊന്നുമായിരുന്നില്ല. ഈ കാലത്ത് ഡ്രൈവിംഗ് ലൈസന്‍സ് കൈവശമാക്കാന്‍ പതിനെട്ട്‌
വയസ്സാകാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഒരു ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ പോലും മടി കാണിച്ചിരുന്ന ഞാന്‍ കഴിഞ്ഞ വര്‍ഷമാണ് അങ്ങനെ ഒരു ശ്രമം പോലും നടത്തിയത്. അതും അത്ര ആഗ്രഹത്തോടെ ആയിരുന്നില്ല എന്ന് പറയുന്നതാവും നല്ലത്. പക്ഷെ, ലൈസന്‍സ് കൈയില്‍ വന്നതിന് ശേഷം മറ്റാരെയും പോലെ സ്വന്തമായി ഒരു വാഹനം വേണമെന്ന ആഗ്രഹം ഉടലെടുത്തു തുടങ്ങി.

Continue reading

ഗുരുവേ നന്ദി! — September 4, 2018
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് — August 21, 2018

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

ഇത് ഗോവയെ ഒരുപാട് തവണ അടുത്തറിഞ്ഞ ഒരാളുടെ യാത്രവിവരണമോ പഠനമോ അല്ല. ഒരു പങ്കുവക്കലാണ്. പറഞ്ഞു കേട്ടതും അറിഞ്ഞതിനുമപ്പുറം വേറിട്ടൊരു ‘ഗോവ’ന്‍ യാത്രയുടെ അനുഭവക്കുറിപ്പ്.


2018 ആഗസ്റ്റ് 9. അന്നാണ് യാത്ര ആരംഭിക്കുന്നത്. അന്ന് തന്നെയാണ് തോരാത്ത മഴയുടെ അനന്തരഫലമായി ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ 26 വര്‍ഷങ്ങള്‍ക്കുശേഷം തുറന്നതും. ഉച്ചക്ക് 2.55ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് ആയിരുന്നു ട്രെയിന്‍. ഉച്ചഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിലെ ടീവിയില്‍ ഇടുക്കി ഡാം തുറന്ന് വിടുന്ന ദൃശ്യം നോക്കിയിരുന്നത് ഇപ്പോഴും മനസിലുണ്ട്.

Continue reading

വലയിലായ ‘മീശ’യും, ചില്ലിട്ട വാതയാനവും.. — August 9, 2018
വിവാദങ്ങൾ — August 5, 2018